വെച്ചൂർ: തണ്ണീർമുക്കം ബണ്ടിൽ വൻതോതിൽ പുൽക്കെട്ടുകളും പോളയും പായലും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനെത്തുടർന്ന് വെച്ചൂരിലെ താഴ്ന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു.
ബണ്ടിന്റെ വെച്ചൂർ ഭാഗത്തുള്ള കായൽ മേഖലയിലാണ് പുൽക്കെട്ടുകളും പോളയും പായലും നീരൊഴുക്ക് പൂർണമായും തടയുന്നത്.
കൃഷിയിടങ്ങളും പാടശേഖരങ്ങൾക്ക് സമീപത്തെ വീടുകളും വെള്ളപ്പൊക്ക ദുരിതത്തിലായതോടെ തണ്ണീർമുക്കം ബണ്ടിലും കരിയാർ സ്പിൽവേയുടെ ഷട്ടറിലെ തടസങ്ങളും നീക്കാനും പാടശേഖരങ്ങളിലെ പോളയും പായലും ചെളിയും നീക്കാനും ഇറിഗേഷൻ അധികൃതർ ഊർജിതമായി നടപടി ആരംഭിച്ചു. ഇതേത്തുടർന്ന് നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്.